Mammootty's Masterpiece, Location stills Out
മമ്മൂട്ടി ഫാൻസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർപീസ്. ചിത്രത്തിൻറെ ട്രെയിലറാണ് ഇപ്പോള്‍ എല്ലായിടത്തെയും ചർച്ചാവിഷയം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങിയത്. ഇപ്പോഴും യൂട്യൂബില്‍ ട്രെൻഡിംഗില്‍ ഒന്നാം സ്ഥാനത്താണ് ട്രെയിലർ. ഇപ്പോഴിതാ ചിത്രത്തിലെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആക്ഷന് കുറ്റം പറഞ്ഞാലും മമ്മൂക്കയുടെ മരണ മാസ് ലുക്കിനെ കുറിച്ച് ആര്‍ക്കും ഒരു എതിരഭിപ്രായം ഉണ്ടാവില്ല. നല്ല സ്റ്റൈലന്‍ കൊളേജ് അധ്യാപകനായിട്ടാണ് മെഗാസ്റ്റാര്‍ എത്തുന്നത്.നന്ദു, മുകേഷ്, ബിജു, പൂനം ബജ്വ, വരലക്ഷ്മി, കൈലാഷ്, സന്തോഷ് പണ്ഡിറ്റ്, കലാഭവന്‍ ഷാജോണ്‍, പാഷാണം ഷാജി, ഉണ്ണി മുകുന്ദന്‍.. എല്ലാവരും ഒറ്റ ഫ്രെയിമില്‍. ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മി വീണ്ടും മലയാളത്തിലെത്തുകയാണ് മാസ്റ്റര്‍ പീസിലൂടെ. മമ്മൂട്ടിയുടെ കസബയില്‍ അഭിനയിക്കാനാണ് വരലക്ഷ്മി നേരത്തെ വന്നത്.